

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പത്തനംതിട്ട കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗ്ഗീസ് (42) ആണ് മരിച്ചത്. താമരശ്ശേരി ഈങ്ങാപ്പുഴ പയോണയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവർ.(Woman dies in Kozhikode because of jaundice)
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബേബി വർഗ്ഗീസ്. നാലു ദിവസം മുമ്പാണ് ഇവർ വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ, തുടർചികിത്സയുടെ ഭാഗമായി ഇന്ന് വീണ്ടും ആശുപത്രിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.