തിരുവനന്തപുരം : തലസ്ഥാനത്ത് ശസ്ത്രക്രിയക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളേജിലാണ് സംഭവം. മരിച്ചത് കുമാരി എന്ന 56കാരിയാണ്. (Woman dies during surgery in Trivandrum)
മെഡിക്കൽ കോളേജിൽ നടത്തിയത് വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷൻ ആണ്. എന്നാൽ, മരുന്ന് മാറി നൽകിയതാണ് രോഗി മരിക്കാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ഇത് ആശുപത്രി അധികൃതർ നിഷേധിച്ചു. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം എന്നാണ് ഇവർ നൽകുന്ന വിശദീകരണം.