Kerala
ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതി മരിച്ചു |accident death
ചാലക്കുടി പോട്ട ഞാറക്കൽ വീട്ടിൽ അനഘയാണ് (26) മരിച്ചത്.
ആലുവ : ആലുവയിൽ യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരു മരണം.ചാലക്കുടി പോട്ട ഞാറക്കൽ വീട്ടിൽ സുദേവന്റെ മകൾ അനഘയാണ് (26) മരിച്ചത്.
അപകടത്തിൽ ബന്ധുവും സുഹൃത്തുമായ പോട്ട വടുതല വീട്ടിൽ ജിഷ്ണുവിനെ പരുക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിഷ്ണുവും അനഘയും രാവിലെ ലുലു മാൾ സന്ദർശിക്കാനായി ചാലക്കുടിയിലെ വീട്ടിൽ നിന്നും പുറപ്പെട്ടതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പുളിഞ്ചോട് കവലയിൽ വച്ചായിരുന്നു അപകടം ഉണ്ടായത് . മരണമടഞ്ഞ അനഘ ഇൻഫോപാർക്ക് സൈബർ സെക്യൂരിറ്റി വിഭാഗം ജീവനക്കാരിയായിരുന്നു അനഘ.