കണ്ണൂർ : ചേലേരി മാലോട്ട് പ്രസവത്തിനിടെ ഇതര സംസ്ഥാനക്കാരി മരിച്ചു. അസം സ്വദേശിനി ജെസ്വീന (30) ആണ് മരിച്ചത്. വെളളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. വാടകവീട്ടിലെ മുറിയിൽവച്ചായിരുന്നു യുവതി പ്രസവിച്ച്. ബന്ധുക്കളായ സ്ത്രീകൾ സഹായത്തിനുണ്ടായിരുന്നു.
എന്നാൽ പ്രസവത്തിനു പിന്നാലെ തളർന്നു വീണ യുവതിയെ ജില്ലാ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നവജാതശിശുവിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസം മുമ്പാണ് കുടുംബം മാലോട്ട് വാടകവീട്ടിൽ താമസിക്കാനെത്തിയത്.
മാലോട്ട് പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന റസിക്കുളാണ് ഭർത്താവ്. മൂത്ത മകൻ ജോഹിറുൽ ഇസ്ലാമിന് ചൈൽഡ് വെൽഫെയർ അധികൃതരെത്തി സംരക്ഷണമൊരുക്കി. സംഭവത്തെ തുടര്‍ന്ന് കാണാതായ ഭര്‍ത്താവിനെയും ഇവരുടെ ബന്ധുക്കളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത മയ്യിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.