ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിൽ പ്രസവാനന്തരം ഗുരുതരാവസ്ഥയിൽ ആയിരുന്ന 22 കാരി മരിച്ചു. കൊല്ലം സ്വദേശി ജാരിയത്ത് ആണ്. (Woman dies after giving birth)
പ്രസവം നടന്നത് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ്. ഈ മാസം 14നു യുവതിയെ ഇവിടെ അഡ്മിറ്റ് ചെയ്തു. വെളളിയാഴ്ച യുവതി പ്രസവിച്ചു.
അവസ്ഥ ഗുരുതരമായതോടെ വണ്ടാനത്ത് എത്തിച്ചു. വെന്‍റിലേറ്ററില്‍ ആയിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.