കോഴിക്കോട്ട് ഇടിമിന്നലേറ്റ് യുവതി മരിച്ചു |lightening death

പ്രദേശത്ത് ശക്തമായ മഴയിൽ പലയിടങ്ങളിലും മഴക്കെടുതികളും റിപ്പോർട്ട് ചെയ്യുന്നു.
lightening death
Published on

കോ​ഴി​ക്കോ​ട്: പു​ല്ലാ​ളൂ​രി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് യു​വ​തി മ​രി​ച്ചു. ‌പ​റ​പ്പാ​റ ചെ​ര​ച്ചോ​റ​മീ​ത്ത​ൽ സൂ​നി​റ‍​യാ​ണ് (40) യാണ് മരിച്ചത്. വീടിന്റെ ഇടനാഴിയിൽ ഇരിക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

അതേ സമയം, പ്രദേശത്ത് ശക്തമായ മഴയിൽ പലയിടങ്ങളിലും മഴക്കെടുതികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. താമരശ്ശേരി ഭാഗത്ത് ശക്തമായ മഴയെത്തുടർന്ന് വീട് ഭാഗികമായി തകർന്നു. മാളശ്ശേരി ഷിജുവിന്റെ വീടാണ് ഇടിമിന്നലിൽ തകർന്നത്.

സ്ലാബും സൺഷെയ്ഡും തകർന്ന നിലയിലാണ്. സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ വീട് തകർന്നതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com