തിരുവനന്തപുരം : കഴക്കൂട്ടം - കാരോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വെങ്ങാനൂർ പനങ്ങോട് അംബേദ്കർ ഗ്രാമത്തിൽ പനനിന്നവിളയിൽ ആർ. കോമളം(63) ആണ് മരണപ്പെട്ടത്.
ഓഗസ്റ്റ് ഒൻപതിന് രാവിലെ 9.30- ഓടെയായിരുന്നു അപകടം ഉണ്ടായത്.കോവളം പോറോട് പാലത്തിന് സമീപം കല്ലുവെട്ടാൻകുഴിയിൽ റോഡ് മുറിച്ച് കടക്കവെ കാറിടിക്കുകയായിരുന്നു.
തലയിൽ ഗുരുതരമായി പരിക്കേറ്റ കോമളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഉളളൂർ സ്വദേശിയുടെ കാറാണ് അപകടമുണ്ടാക്കിയത്.