റോഡ് മുറിച്ചു കടക്കുന്നതിനിടെ ഥാർ ജീപ്പ് ഇടിച്ച് തെറിപ്പിച്ചു : സ്ത്രീക്ക് ദാരുണാന്ത്യം | Jeep

റോഡ് മുറിച്ചു കടക്കുന്നതിനിടെ ഥാർ ജീപ്പ് ഇടിച്ച് തെറിപ്പിച്ചു : സ്ത്രീക്ക് ദാരുണാന്ത്യം | Jeep

ഇന്ന് പുലർച്ചെ 6.15-ഓടെയായിരുന്നു അപകടം
Published on

കോഴിക്കോട്: വടകര എടച്ചേരി തലായിയിൽ അമിതവേഗതയിലെത്തിയ ഥാർ ജീപ്പിടിച്ച് ഹോട്ടൽ തൊഴിലാളിയായ സ്ത്രീ മരിച്ചു. പുറമേരി സ്വദേശി ശാന്ത (60) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 6.15-ഓടെയായിരുന്നു അപകടം.(Woman dies after being hit by jeep while crossing road)

ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ശാന്തയെ അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം നിലവിൽ വടകര ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Times Kerala
timeskerala.com