Otter : നീർനായയുടെ കടിയേറ്റു: വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

Otter : നീർനായയുടെ കടിയേറ്റു: വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

ആശുപത്രിയിൽ ചികിത്സ തേടിയ ഇവർ വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞു വീണു
Published on

കോട്ടയം : ആറ്റിൽ തുണി കഴുകുകയായിരുന്ന വീട്ടമ്മ നീർനായയുടെ കടിയേറ്റ് കുഴഞ്ഞ് വീണു മരിച്ചു. കോട്ടയം പാണംപടിയിലാണ് സംഭവം. (Woman dies after an Otter biting her)

നിസാനി എന്ന 53കാരിയാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടിയ ഇവർ വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞു വീണു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം അറിയാൻ സാധിക്കൂവെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

Times Kerala
timeskerala.com