കാസർഗോഡ് : നവവധു ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. അരമങ്ങാനത്ത് ആണ് സംഭവം. കെ നന്ദന എന്ന 21കാരിയാണ് ഇന്നലെ മരിച്ചത്. (Woman committed suicide in Kasaragod)
കിടപ്പുമുറിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 26നായിരുന്നു നന്ദനയുടെ വിവാഹം. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഭർത്താവിൻ്റെ വീട്ടിൽ നിന്ന് ഏതെങ്കിലും രീതിയിലുള്ള പീഡനം നേരിട്ടതായി നിലവിൽ വിവരമില്ല എന്നാണ് പോലീസ് പറഞ്ഞത്.
യുവതി ജീവനൊടുക്കിയത് മരിക്കാൻ പോവുകയാണെന്ന് അമ്മയ്ക്ക് സന്ദേശമയച്ചു ശേഷമാണ്. ഭർത്താവ് രഞ്ജേഷ് ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല.