തൃശൂർ : ഗർഭിണിയായ യുവതിയെ ഭർതൃ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃ മാതാവും അറസ്റ്റിൽ. ഇരിങ്ങാലക്കുടയിലാണ് സംഭവം. ഫസീല എന്ന 23കാരിയാണ് മരിച്ചത്. (Woman commits suicide in Thrissur)
ഇവരുടെ ഭർത്താവ് നൗഫൽ (29), ഇയാളുടെ അമ്മ റംലത്ത് (55) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. രണ്ടാമത് ഗർഭിണി ആയതിൻ്റെ പേരിൽ ഫസീലയ്ക്ക് മാനസിക-ശാരീരിക പീഡനം അനുഭവിക്കേണ്ടി വന്നിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ഗർഭിണി ആയ യുവതിയുടെ നാഭിയിൽ ചവിട്ടിയതിൻ്റെ തെളിവ് പോസ്റ്റ്‌മോർട്ടത്തിലൂടെ ലഭിച്ചിട്ടുണ്ട്. ദേഹോപദ്രവത്തിൻ്റെ കാര്യം യുവതി സ്വന്തം അമ്മയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു.