കൊച്ചി : കോട്ടുവള്ളിയിൽ അയൽവാസിയായ വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ ആരോപണവിധേയരായ ദമ്പതികളുടെ മൂത്ത മകളെയും പ്രതിചേർത്തു. (Woman commits suicide in Kochi)
റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പ്രദീപിൻ്റെയും ബിന്ദുവിൻറെയും മകൾ ദീപയെയാണ് കുടുക്കിയത്. ഇവർ സർക്കാർ ഉദ്യോഗസ്ഥയാണ്. കൊച്ചി നഗരത്തിൽ നിന്നുമാണ് ഏറെ നാടകീയമായ സംഭവങ്ങൾക്കൊടുവിൽ ഇന്നലെ രാത്രി ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ദീപയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. അതേസമയം, പ്രദീപും ഭാര്യ ബിന്ദുവും ഒളിവിൽ തുടരുകയാണ്.