കൊച്ചി : 23കാരിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതി. ആൺസുഹൃത്തിൻ്റെയും കുടുംബത്തിൻ്റെയും പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയത് എന്നാണ് പരാതിയിൽ പറയുന്നത്. (Woman commits suicide in Kochi )
മരിച്ച സോനയെ മതം മാറാൻ നിർബന്ധിച്ചുവെന്നും, ആൺസുഹൃത്തിൻ്റെ വീട്ടിൽ കെട്ടിയിട്ട് ഉപദ്രവിച്ചുവെന്നുമാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. ഇത് കണ്ടെടുത്തിരുന്നു.
റമീസ് എന്നയാൾക്കെതിരെയാണ് പരാതി. ഇയാൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ്. ഇയാൾക്കെതിരെ കേസെടുക്കുമെന്നാണ് പോലീസ് അറിയിച്ചത്. മരിച്ച സോന ടി ടി സി വിദ്യാർത്ഥി ആയിരുന്നു.