കണ്ണൂർ : ഏഴോമിൽ യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെടിയപ്പൻചാൽ കൊയിലേരിയൻ വീട്ടിൽ കെ.സുരഭി (29) ആണ് മരണപ്പെട്ടത്.
കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ ഷാളുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു.