കരിവെള്ളൂരിൽ യുവതി തീ കൊളുത്തി ജീവനൊടുക്കി | suicide

കരിവെള്ളൂരിൽ യുവതി തീ കൊളുത്തി ജീവനൊടുക്കി | suicide
Published on

കണ്ണൂർ: കരിവെള്ളൂർ കട്ടച്ചേരിയിൽ യുവതി തീ കൊളുത്തി ജീവനൊടുക്കി. നിർമ്മാണത്തൊഴിലാളിയായ സി. ജയൻ്റെ ഭാര്യ പി. നീതു (36) ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കുട്ടികളെ സ്‌കൂളിലേക്ക് അയച്ചശേഷം നീതു സ്വയം തീ കൊളുത്തുകയായിരുന്നു. വീടിന്റെ മുറ്റത്ത് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ട നീതുവിനെ അയൽവാസികൾ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Related Stories

No stories found.
Times Kerala
timeskerala.com