
കൊല്ലം: ആയൂരില്‍ യുവതിയെ ആണ്‍സുഹൃത്തിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി(suicide). ചെറിയ വെളിനല്ലൂര്‍ കോമണ്‍പ്ലോട്ട് ചരുവിളപുത്തന്‍ വീട്ടില്‍ അഞ്ജന സതീഷ്(21) ആണ് മരിച്ചത്.
ആണ്‍സുഹൃത്തും ബസ് കണ്ടക്ടറുമായ നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരും കഴിഞ്ഞ ആറുമാസമായി ഒന്നിച്ചു താമസിച്ചു വരികയായിരുന്നു.
എന്നാൽ, കുറച്ച് ദിവസങ്ങളായി അഞ്ജനയും നിഹാസും തമ്മില്‍ വാക്കുതർക്കം പതിവായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.