പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു | Training

പൊലീസിൽ ജോലി നേടുന്നതിനായി ഫിസിക്കൽ പരിശീലനത്തിലായിരുന്നു
പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു | Training
Published on

തൃശൂർ: തളിക്കുളത്ത് പൊലീസ് ജോലിക്ക് വേണ്ടിയുള്ള പരിശീലനത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്ററിന് കിഴക്ക് കുറൂട്ടി പറമ്പിൽ സുരേഷിന്റെ മകൾ ആദിത്യ (22) ആണ് മരിച്ചത്.(Woman collapses and dies during training run in Thrissur)

ഇന്ന് (ചൊവ്വാഴ്ച) രാവിലെ എട്ട് മണിയോടെ തളിക്കുളം ഗവ. വി.ജി.എസ്.എസ്. മൈതാനത്തായിരുന്നു സംഭവം. പൊലീസിൽ ജോലി നേടുന്നതിനായി ഫിസിക്കൽ പരിശീലനത്തിലായിരുന്ന ആദിത്യ പരിശീലന ഓട്ടത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Stories

No stories found.
Times Kerala
timeskerala.com