തിരുവനന്തപുരം : കഠിനംകുളം പഞ്ചായത്ത് പുതുകുറിച്ചി വാര്‍ഡില്‍ എല്‍ഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഠിനംകുളം സ്വദേശികളായ ആദികേശവ്, സന്ദീപ്, ഹരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എയ്ഞ്ചലിനും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമാണ് ആക്രമണത്തില്‍ പരുക്കേറ്റത്.
ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെ വീടിനു മുന്നില്‍ നാലംഗ സംഘം ബഹളം വച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണം. കഠിനംകുളം പൊലീസ് എത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു.