അങ്കമാലിയില്‍ പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരപീഡനം |woman abuse

കുഞ്ഞ് ജനിച്ച് 28-മത്തെ ദിവസം യുവതിയെ കട്ടിലില്‍ നിന്ന് വലിച്ചുതാഴെയിട്ട് തലയ്ക്കടിച്ചു.
sexual assault
Published on

കൊച്ചി : പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരപീഡനം. എറണാകുളം അങ്കമാലിയിലാണ് സംഭവം നടന്നത്. കുഞ്ഞ് ജനിച്ച് 28-മത്തെ ദിവസം യുവതിയെ കട്ടിലില്‍ നിന്ന് വലിച്ചുതാഴെയിട്ട് തലയ്ക്കടിച്ചു. ഭർത്താവ് അന്ധവിശ്വാസിയാണ്. യുവതിയുടെ പരാതിയില്‍ അങ്കമാലി പോലീസ് കേസെടുത്തു.

2020 ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഒരുകൊല്ലത്തിനുശേഷമാണ് ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചത്. അതിനുശേഷമാണ് യുവതിയ്ക്ക് ഭര്‍ത്താവില്‍ നിന്ന് കൊടും ക്രൂരത നേരിടേണ്ടി വന്നത്. പിന്നീട് നിരന്തരം കുഞ്ഞിന്റെ പേരില്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു. യുവതിയ്ക്ക് വീട്ടുകാര്‍ വാങ്ങി നല്‍കിയ മൊബൈല്‍ ഫോണുകള്‍ ഭർത്താവ് നശിപ്പിച്ചു. താനനുഭവിക്കുന്ന ക്രൂരതകള്‍ വീട്ടുകാരോട്‌ പങ്കുവെക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും യുവതി പറഞ്ഞു.

തലയ്ക്കടിച്ച് പരിക്കേല്‍പിച്ച് ആശുപത്രിയിലെത്തിച്ച ഇയാള്‍ യുവതിയ്ക്ക് അപസ്മാരമുണ്ടായപ്പോള്‍ ചുമരില്‍ തലയിടിച്ചാണ് പരിക്കേറ്റതെന്നാണ് ഭർത്താവ് അശുപത്രി അധികൃതരോട് പറഞ്ഞത്. വടിയുപയോഗിച്ചും ഇരുമ്പ് ദണ്ഡുപയോഗിച്ചും പല തവണ ദോഹോപദ്രവമേല്‍പിച്ചായും യുവതി പരാതിയില്‍ വ്യക്തമാക്കി. കുഞ്ഞിനേയും ഇയാള്‍ ഉപദ്രവിക്കാറുണ്ടായിരുന്നതായും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com