കോട്ടയം: കുമരനെല്ലൂരിൽ യുവതിക്ക് നേരെ ഭർത്താവിന്റെ അതിക്രൂരമായ ആക്രമണം. കുമരനെല്ലൂർ സ്വദേശിനി രമ്യ മോഹനെയാണ് (39) ഭർത്താവ് ജയൻ ശ്രീധരൻ ക്രൂരമായി മർദിച്ചത്. യുവതിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.(Woman brutally beaten by husband in Kottayam)
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു യുവതിക്ക് മർദനമേറ്റത്. മർദനത്തെ തുടർന്ന് രമ്യ മോഹൻ രണ്ട് ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുൻപും പലതവണ ജയൻ തന്നെ മർദിച്ചിരുന്നതായി യുവതി ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി. പലപ്പോഴും അകാരണമായാണ് മർദനം.
ഇവർക്ക് മൂന്ന് മക്കളുണ്ട്. മക്കളെയും ജയൻ മർദിച്ചിരുന്നതായി രമ്യ പറഞ്ഞു. ഖത്തറിൽ ആയിരുന്ന സമയത്തും ഇയാൾ ആക്രമിക്കുമായിരുന്നു. യുവതിയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവശേഷം ഒളിവിൽ പോയ ഭർത്താവ് ജയൻ ശ്രീധരനുവേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.