തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം. അയൽവാസിയാണ് കല്ല് കൊണ്ട് ഇവരെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്. (Woman attacked in Trivandrum)
വത്സല എന്ന 59കാരി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അയൽവാസിയായ ഷിബുവിനെതിരെ പോലീസ് കേസെടുത്തു. അന്വേഷണം നടക്കുകയാണ്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഇയാൾ സ്ഥിരം മദ്യപാനിയാണ്.