കണ്ണൂർ : മാഹിയിൽ നിന്നും എംഡിഎംഎയുമായി യുവതി പിടിയിൽ. തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിയായ പി.കെ. റുബെെദയാണ് അറസ്റ്റിലായത്. മാഹിയിൽ പാലം ഭാഗത്ത് ഒരു യുവതിയുടെ കയ്യിൽ മയക്കുമരുന്നുണ്ടെന്ന വിവരം ന്യുമാഹി പോലീസിന് ലഭിച്ചിരുന്നു.
ഇതേ തുടർന്ന് പോലീസും ഡാൻസാഫ് സംഘവും ചേർന്ന നടത്തിയ പരിശോധനയിൽ 1.389 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.