തിരുവനന്തപുരം : വർക്കലയിൽ അഞ്ച് കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ.അയിരൂർ കൊച്ചുപാരിപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ചിഞ്ചുവാണ് പിടിയിലായത്. റൂറൽ ഡാൻസാഫ് സംഘം വീട് വളഞ്ഞാണ് ചിഞ്ചുവിനെ പിടികൂടിയത്.
.അയിരൂർ കൊച്ചുപാരിപ്പള്ളിമുക്കിൽ ഒരു വർഷമായി വാടകയ്ക്ക് താമസിച്ചാണ് ചിഞ്ചു കഞ്ചാവ് ഇടപാടുകൾ നടത്തുന്നത്. റൂറൽ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ അഞ്ച് കിലോയിലേറെ കഞ്ചാവും കഞ്ചാവ് ഇടപാടിലൂടെ ലഭിച്ച 12,000 രൂപയും പോലീസ് കണ്ടെടുത്തു. കിടപ്പുമുറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇവരുടെ സുഹൃത്ത് രാജേഷ് കഞ്ചാവ് കടത്തിയതിന് തമിഴ്നാട് പിടികൂടി ജയിലിലാണ്. ആദ്യ വിവാഹം വേർപെടുത്തിയാണ് രാജേഷിനൊപ്പം യുവതി താമസിക്കുന്നത്.