കൊച്ചി: ഓൺലൈൻ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ. കൊല്ലം സ്വദേശിയായ ജി സുജിതയാണ് പിടിയിലായത്. 25 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സുജിതയെ അറസ്റ്റിലായത്. കൊച്ചി സിറ്റി പോലീസാണ് സുജിതയെ അറസ്റ്റ് ചെയ്തത്.
കൊച്ചി സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.