
കണ്ണൂർ: മാഹിയിൽ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു(MDMA). തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിയായ പി.കെ. റുബെെദയാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും 1.389 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
ന്യൂ മാഹി പരിമഠം ഹൈവേ പരിസരത്തുനിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ന്യുമാഹി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. പോലീസും ഡാൻസാഫ് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.