പുതുവത്സര വിപണി ലക്ഷ്യമിട്ട് മദ്യ വിൽപ്പന, വീടിന് പിറകിൽ കുപ്പികൾ കുഴിച്ചിട്ടു: 36 കുപ്പികളിലായി 34 ലിറ്റർ മദ്യവുമായി യുവതി പിടിയിൽ | Alcohol

രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന.
Woman arrested for selling alcohol targeting New Year's market
Updated on

മലപ്പുറം: നിലമ്പൂരിൽ വൻതോതിൽ വിദേശ മദ്യം സംഭരിച്ച് വില്‍പന നടത്തിയ യുവതി എക്‌സൈസ് പിടിയിലായി. ചുങ്കത്തറ സ്വദേശിനി ബേബിയെ (38) ആണ് നിലമ്പൂര്‍ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബിജു പി. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.(Woman arrested for selling alcohol targeting New Year's market)

ബേബിയുടെ വീടിന്റെ പിൻഭാഗത്ത് മദ്യവിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. എക്സൈസ് സംഘം എത്തുമ്പോൾ വീടിന് പിന്നിലെ ഷെഡിൽ മദ്യവിൽപന നടത്തുകയായിരുന്നു ഇവർ.

പരിസരത്ത് നടത്തിയ വിശദമായ പരിശോധനയിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ 36 കുപ്പി, 34 ലിറ്റർ മദ്യം കണ്ടെടുത്തു. പുതുവത്സര ആഘോഷങ്ങൾക്കായി എത്തുന്നവർക്ക് ചില്ലറ വിൽപന നടത്താനാണ് ഇത്രയധികം മദ്യം ശേഖരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com