വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകി ; സ്ത്രീ അറസ്റ്റിൽ |Arrest

അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്ന ചിഞ്ചു ദാസാണ് പിടിയിലായത്.
arrest
Published on

തിരുവനന്തപുരം : ബാങ്കിലെ ജോലിക്കായി പൊലീസിന്റെ വ്യാജ പിസിസി തയ്യാറാക്കി നൽകിയ സ്ത്രീ പിടിയിൽ. ഊരൂട്ടമ്പലം അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്ന ചിഞ്ചു ദാസാണ് പിടിയിലായത്.

ഊരൂട്ടമ്പലം അക്ഷയ സെന്ററിൽ 2023 മാർച്ചിലായിരുന്നു സംഭവം നടന്നത്. ഷിജിൻ എന്നയാൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിലേക്കാണ് പ്രതി വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയത്.

പിസിസി ഹാജരാക്കിയപ്പോൾ അതിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.പരിശോധന നടത്തിയപ്പോഴാണ് വ്യാജ പിസിസി ആണെന്ന് തെളിഞ്ഞത്. തുടർന്ന് ഷിജിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിലായിരുന്ന പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകിയെങ്കിലും ജാമ്യം നിഷേധിച്ചു. തുടർന്നാണ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Stories

No stories found.
Times Kerala
timeskerala.com