
കളമശ്ശേരി: യുവതിയുടെ പക്കൽ നിന്ന് വിവാഹ വാഗ്ദാനം നൽകി 19 ലക്ഷം രൂപ തട്ടിയെടുത്ത് കബളിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശൂർ പൂമംഗലം എടക്കുളം പാളയംകോട് പി.എ. നിതയെയാണ് (24) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴക്കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ‘വേ ടു നികാഹ്’ എന്ന ഓൺലൈൻ മാട്രിമണി സൈറ്റിൽ വ്യാജ ഐ.ഡിയുണ്ടാക്കി അംഗത്വം എടുത്ത് യുവതിയുടെ പക്കൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം കേസിലെ ഒന്നാംപ്രതി ഫഹദ് വിദേശത്താണ്.