കണ്ണൂർ : പണം നൽകാത്തതിൻ്റെ പേരിൽ വീട്ടിൽ അതിക്രമിച്ച് കയറി മാതാവിനെയും സഹോദരിയെയും മർദിച്ച യുവതി പിടിയിൽ. റസീനയാണ് ധർമ്മടം പോലീസിൻ്റെ പിടിയിലായത്.(Woman arrested for attacking mother and others)
വീട്ടുപകരണങ്ങൾ കൊണ്ടാണ് സഹോദരിയെയും അവരുടെ 15കാരിയായ മകളെയും ആക്രമിച്ചത്. വിവരമറിഞ്ഞെത്തിയ വനിതാ പോലീസിനെയും പ്രതി തള്ളി താഴെയിട്ടു. ഇവർ നിരവധി കേസുകളിൽ പ്രതിയാണ്.