കാഞ്ഞിരപ്പള്ളിയിൽ യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ | Dead

പോലീസ് അന്വേഷണം ആരംഭിച്ചു
 Woman and man found dead inside house in Kottayam
Updated on

കോട്ടയം: കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി സ്വദേശിനിയും നിലവിൽ കുളപ്പുറത്ത് താമസക്കാരിയുമായ മോർക്കോലിൽ ഷേർളി മാത്യുവിനെ വീടിനുള്ളിൽ തറയിൽ മരിച്ച നിലയിലും, കൂടെയുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരിച്ച യുവാവ് കോട്ടയം സ്വദേശിയാണെന്ന് സംശയിക്കുന്നു.( Woman and man found dead inside house in Kottayam)

ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം പുറത്തറിയുന്നത്. ഷേർളിയെ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കളിലൊരാൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ചപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവിന്റെ മരണശേഷം ഏകദേശം ആറ് മാസം മുൻപാണ് ഷേർളി കൂവപ്പള്ളിയിലെ ഈ വീട്ടിലേക്ക് താമസം മാറിയതെന്ന് നാട്ടുകാർ പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടോ എന്നും യുവാവുമായുള്ള ബന്ധം എന്താണെന്നും പോലീസ് പരിശോധിച്ചു വരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com