വൈറ്റിലയിലെ ബാറിൽ വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവതിയും സംഘവും : 3 പേർ പിടിയിൽ, ഒരാൾ ഒളിവിൽ | Bar

തിരുവനന്തപുരം സ്വദേശിയായ വൈഷ്ണവ് ഒളിവിലാണ്
വൈറ്റിലയിലെ ബാറിൽ വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവതിയും സംഘവും : 3 പേർ പിടിയിൽ, ഒരാൾ ഒളിവിൽ | Bar
Published on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറിൽ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയ സംഘത്തിലെ മൂന്ന് പേരെ മരട് പോലീസ് പിടികൂടി. ആക്രമണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിടിയിലായവരിൽ ഒരു യുവതിയും ഉൾപ്പെടുന്നു.(Woman and gang create terror atmosphere with weapon in bar in Kochi)

ഇത് അലീന (തിരുവനന്തപുരം സ്വദേശി), ഷഹിൻ ഷാ (കൊല്ലം സ്വദേശി), അൽ അമീൻ (കൊല്ലം സ്വദേശി) എന്നിവരാണ്. ഞായറാഴ്ച രാത്രി വൈറ്റില കണ്ണാടിക്കാടുള്ള ബാറിലാണ് സംഭവം. ബാറിൽ മദ്യപിക്കുന്നതിനിടെ അലീനയും അടുത്ത സീറ്റിലിരുന്ന മധ്യവയസ്കനും തമ്മിൽ തർക്കമുണ്ടായി.

ബാർ ജീവനക്കാർ ഇടപെട്ടതിനെ തുടർന്ന് തർക്കവും കയ്യാങ്കളിയും ബാറിന് പുറത്തേക്കും നീണ്ടു. കാറിനടുത്തേക്ക് പോയ അലീനയും സുഹൃത്തുക്കളും വടിവാളുമായാണ് തിരികെ എത്തിയത്. ബാർ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കെതിരെയാണ് മരട് പോലീസ് കേസെടുത്തത്.

സംഘം ബാർ ജീവനക്കാരനെ മർദിക്കുകയും ബാറിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. വടിവാൾ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശിയായ വൈഷ്ണവ് ഒളിവിലാണ്. ഇയാൾക്കായി മരട് പോലീസ് തിരച്ചിൽ തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com