തൃശൂർ : രാവിലെ ഗ്യാസ് കത്തിച്ചപ്പോൾ സ്ഫോടന ശബ്ദത്തോടെ തീ ആളിപ്പടർന്ന് അമ്മയ്ക്കും 8 വയസുകാരിയായ മകൾക്കും പൊള്ളലേറ്റു. തൃശൂരിലാണ് സംഭവം. സന്ധ്യ, മകൾ അനുശ്രീ എന്നിവർക്കാണ് പരിക്കേറ്റത്. (Woman and child burned in fire at Thrissur)
അടുക്കളയിൽ നിന്നും കിടപ്പുമുറിയിലേക്ക് തീ ആളിപ്പടർന്നു. തുടർന്നാണ് കുട്ടിക്ക് പൊള്ളലേറ്റത്.
ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് തീയണച്ച് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. തൃശൂർ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇവർ.