തൃശൂർ : സുരേഷ് ഗോപി തിരസ്ക്കരിച്ച സംഭവത്തിൽ പ്രതികരണവുമായി ആനന്ദവല്ലി രംഗത്തെത്തി. ഒരു നല്ല വാക്കെങ്കിലും പറയുമെന്ന പ്രതീക്ഷയിലാണ് എത്തിയതെന്നാണ് അവർ പറഞ്ഞത്. (Woman against Suresh Gopi)
തെരഞ്ഞെടുപ്പ് സമയത്ത് വന്നപ്പോൾ കറുവണ്ണൂരിലെ പണം വാങ്ങി നൽകാമെന്ന് പറഞ്ഞിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. മറുപടി കേട്ടപ്പോൾ വലിയ വിഷമം ആയെന്നും അവർ പറഞ്ഞു.
സഹകരണ സംഘത്തിൽ നിന്നും ഒന്നേമുക്കാൽ ലക്ഷം രൂപ കിട്ടാനുണ്ടെന്നും, ചകിത്സ ചെലവിന് പോലും പണമില്ലാതെ ബുദ്ധിമുട്ടുന്നുവെന്നും ആനന്ദവല്ലി വ്യക്തമാക്കി. മുഖ്യമന്ത്രിയെ പോയി കാണാനൊക്കെ പറഞ്ഞാൽ താൻ ഇവിടെ പോകാനാണ് എന്നാണ് അവരുടെ ചോദ്യം.