കണ്ണൂർ: ആന്തൂർ നഗരസഭയിൽ യു.ഡി.എഫ്. സ്ഥാനാർഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിസ്സാര കാരണങ്ങൾ പറഞ്ഞ് പത്രിക തള്ളുന്നുവെന്നും, വധഭീഷണി മുഴക്കിയാണ് സ്ഥാനാർഥിത്വങ്ങൾ പിൻവലിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(Withdrawal of nomination due to threats, says VD Satheesan)
സി.പി.എം. ഭീഷണി പലയിടങ്ങളിലും നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ വി.ഡി. സതീശൻ, റിട്ടേണിങ് ഓഫീസർമാരെ പോലും സി.പി.എം. നിയന്ത്രിക്കുകയാണെന്നും ആരോപിച്ചു. ആലങ്ങാട്, കടമക്കുടി എന്നിവിടങ്ങളിൽ റിട്ടേണിങ് ഓഫീസർമാരെ ഭീഷണിപ്പെടുത്തിയതായും വി.ഡി. സതീശൻ ആരോപിച്ചു.
സി.പി.എമ്മിലെ വിമത ഭീഷണി പത്തിൽ ഒന്നായി എന്നും, സി.പി.ഐ.എമ്മിൽ ഇത്രമാത്രം വിമതർ ഉണ്ടാകുന്നത് ഇതാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്തൂർ നഗരസഭയിൽ യു.ഡി.എഫ്. സ്ഥാനാർഥികൾക്ക് മത്സരിക്കാൻ സാധിക്കാതെ വന്നതോടെ അഞ്ച് വാർഡുകളിൽ എൽ.ഡി.എഫ്. സ്ഥാനാർഥികൾ എതിരില്ലാതെ വിജയം ഉറപ്പിച്ചു.