കൊച്ചി : വിന്‍റര്‍ സീസണ്‍ വിമാന സർവ്വീസുകൾ കേരളത്തിൽ നിന്ന് മാറ്റിയ സംഭവത്തിൽ ആശങ്ക. ഇത് മംഗളൂരു, ലഖ്നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്. (Winter season flight services from Kerala have been changed )
ഈ നടപടി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
വഴിതിരിച്ചു വിടുന്നത് പ്രവാസികൾക്ക് സഹായകരമായ എയർ ഇന്ത്യ എക്സ്‌പ്രസ് ഉൾപ്പെടെയുള്ള വിമാനങ്ങളാണ്. ഫ്‌ളൈറ്റുകൾ ഏറ്റവും കൂടുതൽ ഇല്ലാതാകുന്നത് കണ്ണൂർ എയർപോർട്ടിനാണെന്നാണ് വിവരം.