കോൺഗ്രസിനൊപ്പം പ്രവര്‍ത്തിക്കും ; പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ രാജിവെച്ചു | Pattambi municipality

വി ഫോർ പട്ടാമ്പി നേതാവ് ടിപി ഷാജിയാണ് രാജിവെച്ചത്.
CONGRESS
Published on

പാലക്കാട്: പാലക്കാട് പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ രാജിവെച്ചു. നിലവിലെ വൈസ് ചെയര്‍മാന്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു. കോൺഗ്രസ് പാർട്ടിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ഷാജി പറഞ്ഞു.

നാളെ കെപിസിസി ആസ്ഥാനത്ത് ഷാജിക്കും പ്രവര്‍ത്തകര്‍ക്കും സ്വീകരണം നല്‍കും. തനിക്കൊപ്പം 150 വി ഫോര്‍ പട്ടാമ്പി പ്രവര്‍ത്തകരും നാളെ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഷാജി പറഞ്ഞു.

കോൺഗ്രസ് മത്സരിക്കാൻ അവസരം നൽകാതിരുന്നതോടെയാണ് വി ഫോർ പട്ടാമ്പി കൂട്ടായ്മക്ക് രൂപം നൽകിയത്. യുഡിഎഫ് സ്വാധീനമുള്ള നഗരസഭയിൽ വി ഫോർ പട്ടാമ്പിയുടെ സഹായത്തോടെയായിരുന്നു സിപിഎം ഭരിച്ചിരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com