തൃക്കാക്കരയിൽ ഉമ തോമസ് വീണ്ടും ഇറങ്ങുമോ? : സസ്പെൻസ് നിലനിർത്തി കോൺഗ്രസ് | Uma Thomas

മനക്കരുത്തോടെ അവർ ആരോഗ്യപ്രശ്നങ്ങൾ മറികടന്നു
Will Uma Thomas contest again in Thrikkakara?
Updated on

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉറച്ച കോട്ടയായ തൃക്കാക്കരയിൽ ഉമ തോമസ് തന്നെ സ്ഥാനാർത്ഥിയാകുമോ എന്ന ചർച്ചകൾ ചൂടുപിടിക്കുന്നു. ഗുരുതരമായ അപകടത്തിന് ശേഷം അസാധാരണമായ മനക്കരുത്തോടെ ആരോഗ്യപ്രശ്നങ്ങൾ മറികടന്ന അവർ ഇപ്പോൾ മണ്ഡലത്തിൽ സജീവമാണ്.(Will Uma Thomas contest again in Thrikkakara?)

വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ "പാർട്ടി പറയട്ടെ" എന്നായിരുന്നു ഉമയുടെ പ്രതികരണം. അപകടത്തിന് ശേഷം ഉമ തോമസ് മണ്ഡലത്തിൽ സജീവ ഇടപെടലുകൾ നടത്തുന്നുണ്ട്. ഉമ തോമസ് സ്വയം പിന്മാറാൻ തയ്യാറായാൽ മാത്രമേ തൃക്കാക്കരയിൽ മറ്റൊരു പേര് ആലോചിക്കേണ്ടതുള്ളൂ എന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പൊതുവായ നിലപാട് എന്നാണ് സൂചന.

Related Stories

No stories found.
Times Kerala
timeskerala.com