

കൊല്ലം: 1957 മുതൽ സി.പി.ഐയുടെ പച്ചത്തുരുത്തായി അറിയപ്പെടുന്ന പുനലൂർ മണ്ഡലം പിടിച്ചെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. നിലവിൽ മുസ്ലിം ലീഗിന്റെ പക്കലുള്ള ഈ സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കുമെന്നും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ പരിഗണിക്കുന്നു എന്നുമാണ് സൂചനകൾ.(Will the UDF convener himself come to defeat CPI in Punalur ?)
മണ്ഡലം രൂപീകൃതമായ കാലം മുതൽ മിക്കവാറും സി.പി.ഐയെ മാത്രം തുണച്ച ചരിത്രമാണ് പുനലൂരിനുള്ളത്. കഴിഞ്ഞ തവണ സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ 37,057 വോട്ടുകൾക്കാണ് വിജയിച്ചത്.
ഇത്തവണ സീറ്റ് തിരിച്ചുപിടിച്ച് ശക്തനായൊരു സ്ഥാനാർത്ഥിയെ നിർത്തിയാൽ വിജയിക്കാമെന്നാണ് കെ.പി.സി.സി കണക്കുകൂട്ടൽ. ഈഴവ വോട്ടുകൾക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് പുനലൂർ. അടൂർ പ്രകാശ് എത്തുന്നതോടെ ഈ വോട്ടുകൾ ഏകീകരിക്കാമെന്നും ഭരണവിരുദ്ധ വികാരം വോട്ടാക്കാമെന്നും കോൺഗ്രസ് കരുതുന്നു.