രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വോട്ട് ചെയ്യാനെത്തുമോ ?: പോളിങ് ബൂത്തിൽ പ്രതിഷേധത്തിന് സാധ്യത | Rahul Mamkootathil

ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിലേക്ക്
Will Rahul Mamkootathil come to vote in Local body elections ?
Updated on

പാലക്കാട്: രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയേക്കും. 15 ദിവസത്തെ ഒളിവു ജീവിതത്തിന് ശേഷമാണ് രാഹുൽ പൊതുരംഗത്ത് എത്തുന്നത്.(Will Rahul Mamkootathil come to vote in Local body elections ?)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് വൈകുന്നേരം പാലക്കാട് എത്തുമെന്നാണ് സൂചനകൾ. വൈകുന്നേരം 5 മണിക്കും 6 മണിക്കും ഇടയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട് നഗരസഭയിലെ 24-ാം വാർഡിലെ കുന്നത്തൂർമേട് സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് രാഹുലിന് വോട്ട്.

രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന വാർഡ് കൂടിയാണ് 24-ാം വാർഡ്. എംഎൽഎ വോട്ട് ചെയ്യാൻ എത്തുമെന്ന റിപ്പോർട്ടിനെ തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ വർദ്ധിപ്പിച്ചു. രാഹുൽ എത്തിയാൽ ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവർത്തകർ പോളിങ് ബൂത്തിനരികെ പ്രതിഷേധിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ നീങ്ങുന്നത്.

ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണം നേരിടുന്ന ഒരു ജനപ്രതിനിധിക്ക് വസ്തുതകൾ പൂർണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചത്. മാതൃകാപരമായി പെരുമാറേണ്ട എം.എൽ.എക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകും. രാഹുലിനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പരാതിക്കാരിയുടെ രഹസ്യമൊഴിയിൽ, ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്നും, രക്ഷപ്പെടാൻ കരഞ്ഞു കാലുപിടിച്ചിട്ടും ആക്രമണം തുടർന്നു എന്നും പറയുന്നുണ്ട്. ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും ഒളിവിൽ കഴിഞ്ഞ രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിക്കും.

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.അറസ്റ്റ് ചെയ്താൽ ഉടൻ ജാമ്യത്തിൽ വിടണം. അന്വേഷണവുമായി സഹകരിക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുത് എന്നും വ്യവസ്ഥയുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com