തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയാൽ വലിയ പ്രതിഷേധം ഉണ്ടാകും. ജനങ്ങളെല്ലാം പ്രതിഷേധത്തിലാണ്. കോൺഗ്രസ് പ്രതിരോധിച്ചാൽ പ്രതിരോധിക്കട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും അങ്ങനെയൊരു കീഴ്‌വഴക്കം ഇല്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പേരിലുണ്ടായ വിവാദം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും എന്നാൽ അത് പറയാൻ തങ്ങളെ എതിർക്കുന്ന ഒരു പാർട്ടിക്കും നിയപരമായ അവകാശമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.