NSSഉം SNDPയും ഒരുമിച്ച് നീങ്ങുമോ ?: സുകുമാരൻ നായരും വെള്ളാപ്പള്ളിയും ഉടൻ കൂടിക്കാഴ്ച നടത്തും | NSS and SNDP

യു.ഡി.എഫിന്റെ കരുതലോടെയുള്ള നീക്കം
NSSഉം SNDPയും ഒരുമിച്ച് നീങ്ങുമോ ?: സുകുമാരൻ നായരും വെള്ളാപ്പള്ളിയും ഉടൻ കൂടിക്കാഴ്ച നടത്തും | NSS and SNDP
Updated on

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ സമുദായ സംഘടനകളായ എൻ.എസ്.എസും എസ്.എൻ.ഡി.പിയും തമ്മിലുള്ള ഐക്യനീക്കങ്ങൾ വീണ്ടും സജീവമാകുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കിയതോടെയാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുങ്ങിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഉടൻ ഉണ്ടായേക്കും.(Will NSS and SNDP move together? meeting soon)

വെള്ളാപ്പള്ളി നടേശനുമായി ചർച്ചയാകാമെന്ന് സുകുമാരൻ നായർ അറിയിച്ചതിൽ എസ്.എൻ.ഡി.പി വലിയ പ്രതീക്ഷയിലാണ്. എന്നാൽ, സംഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്ന കർശന നിലപാടിലാണ് എൻ.എസ്.എസ് ഡയറക്ടർ ബോർഡ്.

സമുദായ സംഘടനകൾ ഒന്നിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇടത് മുന്നണിക്ക് അനുകൂലമാകുമോ എന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ. ഈ പുതിയ ഐക്യനീക്കത്തെ അതീവ ജാഗ്രതയോടെയാണ് കോൺഗ്രസ് നിരീക്ഷിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com