തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ പരാമർശങ്ങളിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് നേതൃത്വം. ഉമ്മൻ ചാണ്ടിയെ വേട്ടയാടാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് പാർട്ടി പറയുന്നത്. അവാസ്തവങ്ങൾ പ്രചരിപ്പിക്കുന്ന മന്ത്രിക്കെതിരെ ശക്തമായി രംഗത്തിറങ്ങാനാണ് പാർട്ടി തീരുമാനം.(Will not stand by and watch actions against Oommen Chandy, Congress against KB Ganesh Kumar)
രാഷ്ട്രീയ ജീവിതത്തിന്റെ അവസാന നിമിഷം വരെ ഗണേഷ് കുമാറിനോട് മാന്യത കാണിച്ച നേതാവാണ് ഉമ്മൻ ചാണ്ടി. എന്നാൽ അദ്ദേഹത്തോട് തികഞ്ഞ നെറികേടാണ് ഗണേഷ് കാണിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും പാർട്ടി വ്യക്തമാക്കി.