'ആരെയും നിർബന്ധിക്കില്ല, താൽപ്പര്യമുള്ളവർ UDFലേക്ക് വരും, VD സതീശൻ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം': അടൂർ പ്രകാശ് | UDF

ജോസ് കെ. മാണിയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു
'ആരെയും നിർബന്ധിക്കില്ല, താൽപ്പര്യമുള്ളവർ UDFലേക്ക് വരും, VD സതീശൻ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം': അടൂർ പ്രകാശ് | UDF
Updated on

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ലെന്ന് അടൂർ പ്രകാശ്. ജോസ് കെ. മാണിയുടെ മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചർച്ചയാണെന്നും ഇത്തരം വാർത്തകളുടെ ഉറവിടം മാധ്യമങ്ങൾ തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.(Will not force anyone to join UDF, says Adoor Prakash)

യുഡിഎഫിലേക്ക് വരാൻ ആരെയും നിർബന്ധിക്കില്ല. താൽപ്പര്യമുള്ളവർ മുന്നണിയിലേക്ക് വരും. നിലവിൽ ജോസ് കെ. മാണിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വിസ്മയം നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. അത്തരമൊരു വിസ്മയം യുഡിഎഫ് അവകാശപ്പെട്ടിട്ടില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് എഐസിസി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com