'മത്സരിക്കാനില്ല, അന്തിമ തീരുമാനം പാർട്ടിക്ക് എടുക്കാം': KT ജലീൽ | Assembly elections

ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചു
Will not contest in Assembly elections, says KT Jaleel
Updated on

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ.ടി. ജലീൽ. ഇക്കാര്യം സിപിഎം പാർട്ടി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.(Will not contest in Assembly elections, says KT Jaleel)

നാല് തവണ നിയമസഭാംഗമായി പ്രവർത്തിച്ച സാഹചര്യത്തിലാണ് ഇത്തവണ മാറിനിൽക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. താൻ പ്രതിനിധീകരിക്കുന്ന തവനൂർ മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥി വരട്ടെ എന്നാണ് തന്റെ ആഗ്രഹമെന്ന് ജലീൽ പറഞ്ഞു.

നാല് തവണ നിയമസഭയിൽ ജനപ്രതിനിധിയായി. ഇനി തവനൂരിൽ പുതിയൊരാൾ വരണം. താൻ മത്സരരംഗത്തില്ലെങ്കിലും തവനൂരിൽ ഇടതുപക്ഷം തന്നെ വിജയിക്കും ജലീൽ വ്യക്തമാക്കി. അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com