'പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ല': MV ഗോവിന്ദൻ്റെ അധ്യക്ഷതയിലെ യോഗത്തിൽ നിലപാട് കടുപ്പിച്ച് CPM; ഉഭയകക്ഷി ചർച്ചകൾ നടത്തും, മുന്നണിയിൽ പോര് മുറുകുന്നു | CPM

മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
Will not back down from the project, CPM toughens its stance on PM SHRI scheme
Published on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് നിലപാട് വ്യക്തമാക്കി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് നിലപാട് കടുപ്പിച്ചത്. സിപിഐയുമായി ചർച്ച നടത്തുമെന്നും, ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ ഇടതുപക്ഷ നയത്തിൽ മാറ്റമില്ലെന്നും സിപിഎം നേതൃത്വം അറിയിച്ചു.(Will not back down from the project, CPM toughens its stance on PM SHRI scheme )

പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് മുന്നണിയിൽ ഉടലെടുത്ത തർക്കം പരിഹരിക്കുന്നതിനായി സിപിഐയുമായി ഉഭയകക്ഷി ചർച്ചകൾ നടത്താൻ സിപിഎം തീരുമാനം. വരും ദിവസങ്ങളിൽ ചർച്ചകൾ നടക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. എം.വി. ഗോവിന്ദന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

സിപിഎം നിലപാട്

പിന്മാറില്ല: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതു കൊണ്ട് തന്നെ സർക്കാരിന് ഇനി പിന്മാറാൻ കഴിയില്ല.

നയം മാറ്റമല്ല: ഈ നടപടിയെ ഒരു നയം മാറ്റം എന്ന നിലയിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.

നയപരമായ തീരുമാനം: പിഎം ശ്രീ പദ്ധതി നയപരമായ സർക്കാരിന്റെ തീരുമാനമാണ്.

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിൽ വരും ദിവസങ്ങളിൽ സിപിഐയുമായി ചർച്ച നടത്താനാണ് യോഗത്തിൽ തീരുമാനമായത്. ഈ മാസം 29-ന് ശേഷം എൽഡിഎഫ് കൺവീനർ സിപിഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നും സിപിഎം അറിയിച്ചു.

സിപിഐയുടെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള എതിർപ്പ് ഉണ്ടായിട്ടും പദ്ധതിയിൽ നിന്ന് പിന്മാറാൻ സിപിഎം തയ്യാറായില്ല. ഇതിനെത്തുടർന്ന് കടുത്ത നിലപാടുകളിലേക്ക് കടക്കാൻ സിപിഐ ആലോചിക്കുന്നതിനിടെയാണ് സിപിഎം ചർച്ചയ്ക്ക് തയ്യാറെടുക്കുന്നത്.

സിപിഐ കടുത്ത തീരുമാനങ്ങളിലേക്ക്

പാർട്ടിയുടെ കടുത്ത എതിർപ്പ് തള്ളി കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസ വകുപ്പ് നടപടിക്കെതിരെ സിപിഐ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുന്നുവെന്നാണ് സൂചന.

മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങൾ എടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ട്. വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തിൽ (MoU) ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സിപിഐയിലെ പൊതുവികാരം.

മുന്നണി മര്യാദ ലംഘിച്ചത് ആയുധമാക്കിയുള്ള പോരിനാണ് പാർട്ടി തയ്യാറെടുക്കുന്നത്. സിപിഎം ദേശീയ നേതൃത്വത്തെ എതിർപ്പ് അറിയിക്കാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്. ഇടതുപാർട്ടികളുടെ കെട്ടുറപ്പിനെ തകർക്കുന്ന നടപടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും സിപിഐ അറിയിക്കും.

പിഎം ശ്രീ വിഷയത്തിൽ സിപിഎം നിലപാട് കടുപ്പിച്ചതോടെ ഇടതുമുന്നണിയിലെ ഭിന്നത രൂക്ഷമായിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ട സംസ്ഥാന സർക്കാർ നിലപാടിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ സിപിഐ നീക്കം. പാർട്ടി മന്ത്രിമാരെ പിൻവലിക്കണമെന്ന ആവശ്യം നേതൃതലത്തിൽ ശക്തമായി നിലനിൽക്കുകയാണ്.

മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് രാജിവപ്പിച്ച ശേഷം, പുറത്തുനിന്ന് പിണറായി സർക്കാരിന് പിന്തുണ നൽകണമെന്ന ആവശ്യത്തിനാണ് പാർട്ടിയിൽ മുൻതൂക്കം ലഭിക്കുന്നത്. മുന്നണി മര്യാദ ലംഘിച്ച് സിപിഐയുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന വികാരം പാർട്ടിയിൽ ശക്തമാണ്.

Related Stories

No stories found.
Times Kerala
timeskerala.com