മലപ്പുറം : അര്‍ജന്‍റീന ഫുട്ബോൾ ടീമും മെസ്സിയും കേരളത്തില്‍ കളിക്കാന്‍ വരുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ക്കിടയില്‍ പുതിയ വാഗ്ദാനവുമായി കായികമന്ത്രി വി. അബ്ദുറഹിമാന്‍.
കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് പ്രശസ്ത സിനിമാ താരം സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.
മന്ത്രിയുടെ പ്രതികരണം...
അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ ഒരു ബൈക്ക് റേസ് നടക്കാൻ പോകുന്നുണ്ട്. അതു വളരെ വ്യത്യസ്തമാണ്. രാജ്യാന്തര തലത്തിൽ മൂന്നു രാജ്യങ്ങളിലായി നടക്കുന്ന റേസ്സാണ്. ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ ഇഷ്ടപ്പെടുന്ന സിനിമാ താരം സൽമാൻ ഖാൻ ആണ് അത് ഉദ്ഘാടനം ചെയ്യാൻ പോകുന്നത്.