

ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ ഇനി എട്ട് ദിവസങ്ങള്‍ മാത്രം. നിലവില്‍ വീട്ടിൽ എട്ട് മത്സരാര്‍ഥികളാണുള്ളത്. ഇതിൽ ഇനി ഫൈനല്‍ 5 ല്‍ എത്തുന്ന നാല് മത്സരാർത്ഥികൾ ആരൊക്കെയാവും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബിബി പ്രേക്ഷകർ. എന്നാൽ ഇതുവരെ വിവാദങ്ങളും സംഘർഷങ്ങളും മാത്രം നിറഞ്ഞുനിന്ന ബിബി വീട്ടിൽ കഴിഞ്ഞ ഒരാഴ്ചയായി കളിചിരികളും റോമൻസുമൊക്കെയാണ് കാണാനായത്. അനുമോളെ അനീഷ് പ്രൊപ്പോസ് ചെയ്തതും പ്രേക്ഷകരെ കൗതുകത്തിലാക്കി.
കഴിഞ്ഞ ദിവസമായിരുന്നു അനുമോളോട് തന്നെ കുറിച്ചുള്ള അഭിപ്രായം അനീഷ് ചോദിച്ചത്. ആർക്കും ഇഷ്ടപ്പെടുന്ന ഒരാളാണ് അനീഷ് ഇപ്പോൾ എന്നാണ് അനുമോൾ പറഞ്ഞത്. ഇതോടെ തന്നെ വിവാഹം കഴിക്കാൻ താത്പര്യം ഉണ്ടോ എന്ന അനീഷ് ചോദിച്ചു. ഇത് കേട്ട് അനുമോളും ഞെട്ടിയിരുന്നു. എന്നാൽ അനുമോളിൽ നിന്ന് അനീഷിന് അനുകൂല മറുപടി ലഭിച്ചില്ല.
ഇതിനു പിന്നാലെ സംഭവം ആദില, നൂറ, ഷാനവാസ് എന്നിവരോട് അനുമോൾ പങ്കുവച്ചു. അനീഷിനെ സഹോദരനെ പോലെയാണ് താൻ കണ്ടത് എന്നാണ് അനുമോൾ പറയുന്നത്. നമ്മൾ തമാശയ്ക്ക് പറഞ്ഞ കാര്യങ്ങൾ അനീഷ് കാര്യമായി എടുത്തു എന്നും അനീഷിന് ഇറിങ്ങിയതിന് ശേഷം ചോദിക്കാമായിരുന്നുവെന്നും അനുമോൾ പറയുന്നു. ഇത് കേട്ട് ബിഗ് ബോസ് പോലും ഞെട്ടി കാണുമെന്നാണ് അനുമോളും ആദിലയും പറഞ്ഞത്. ഇതിനു പിന്നാലെ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ചോദിക്കുമോയെന്ന് അനുമോൾ ഭയന്നിരുന്നു.
ഇപ്പോഴിതാ അനീഷിന്റെ വിവാഹാഭ്യർത്ഥനയിലുള്ള അനുമോളുടെ മറുപടി തേടി മോഹൻലാലിന്റെ പ്രെമോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേരള പിറവി സ്പെഷ്യൽ ഏപ്പിസോഡിൽ മലയാള തനിമയിൽ എത്തിയ മോഹൻലാൽ, എന്നാൽ തന്നോട് പറ… എന്നാണ് പറയുന്നത്. ഇത് കേട്ട് മത്സരാർത്ഥികൾ ചിരിക്കുന്നതും കാണാം. പിന്നാലെ ഒരു പ്രണയമണം തോന്നുന്നുണ്ടോ എന്ന് മോഹൻലാൽ അനീഷിനോട് ചോദിക്കുന്നുണ്ട്. ഇതിനു മറുപടിയായി അങ്ങനെ ഒരു ഫീൽ തോന്നിയെന്നും അത് പറഞ്ഞുവെന്നുമാണ് അനീഷ് പറയുന്നത്. ഇത് കേട്ട് ഞെട്ടുന്ന മോഹൻലാലിനെയും വീഡിയോയിൽ കാണാം.
എന്തൊക്കെയുണ്ട് വിശേഷം എന്ന് മോഹൻലാലിന്റെ ചോദ്യത്തിന് നല്ല വിശേഷം എന്നാണ് അനുമോൾ പറയുന്നത്. ഇത് കേട്ട് മോഹൻലാൽ ചിരിക്കുന്നുണ്ട്. കുറെ വർഷത്തിനു ശേഷമാണ് ഒരാൾ മുഖത്ത് നോക്കി ഇങ്ങനെ പറയുന്നത് എന്നാണ് അനുമോൾ പറയുന്നത്. പിന്നാലെ ‘ഗുരുവായൂര്‍ അമ്പലനടയില്‍ ഒരുദിവസം ഞാനും വരേണ്ടിവരുമോ’ എന്നാണ് മോഹൻലാൽ ചോദിക്കുന്നത്.