
പാലക്കാട് ഇടതുമുന്നണി സ്ഥാനാർത്ഥി പി. സരിന് വേണ്ടി വീടുകൾ തോറും കയറി പ്രചരണം നടത്തുമെന്ന് മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബ്. വിവിധ മേഖലയിലുള്ളവരുടെ പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഷാനിബ് കോൺഗ്രസ് മുൻ നേതാവ് എ വി ഗോപിനാഥിനെ സന്ദർശിച്ചു. സരിൻ സ്ഥാനാർത്ഥിയായ ശേഷം ഇടതുമുന്നണിക്ക് മണ്ഡലത്തിൽ വൻ മുന്നേറ്റം ഉണ്ടായെന്ന് ഇരുവരും വ്യക്തമാക്കി.
പാർട്ടിക്കുള്ളിൽ ഷാഫി പറമ്പിൽ വി ഡി സതീശൻ കോക്കസിനെതിരെയുള്ള പോരാട്ടം ഇനിയും തുടരും. ഇതിനെ എതിർത്ത് പരസ്യമായി രംഗത്തെത്തിയ പി സരിന് പിന്തുയെന്നാണ് മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബ് മുന്നോട്ട് വയ്ക്കുന്നത്. പാലക്കാട് സരിന് വിജയം ഉറപ്പിക്കുന്നതിന് ഭാഗമായി വീടുകൾ തോറും കയറി ഷാനിബ് പ്രചരണം നടത്തും. വിവിധ മേഖലയിലുള്ളവരുടെ പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഷാനിബ് കോൺഗ്രസ് മുൻ നേതാവ് എ വി ഗോപിനാഥിനെ സന്ദർശിച്ചു.