'വർഗ്ഗീയ വിഷം ചീറ്റിയാൽ തെരുവു നായയെ പോലെ കൈകാര്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകും': AK ബാലനെതിരെ ബിനു ചുള്ളിയിൽ | AK Balan
കോഴിക്കോട്: എ.കെ. ബാലൻ സംഘപരിവാറിനേക്കാൾ തീവ്രമായി വർഗ്ഗീയത പ്രചരിപ്പിക്കുകയാണെന്ന് ബിനു ചുള്ളിയിൽ ആരോപിച്ചു. "എ.കെ. ബാലനെപ്പോലെയുള്ളവർ തെരുവിലിറങ്ങി ഇനിയും ഇത്തരത്തിൽ വർഗ്ഗീയ വിഷം ചീറ്റിയാൽ, അവരെ തെരുവുനായയെ കൈകാര്യം ചെയ്യുന്നത് പോലെ കൈകാര്യം ചെയ്യേണ്ടി വരുന്ന സാഹചര്യം കേരളത്തിലുണ്ടാകും" എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിവാദമായ വാക്കുകൾ.(Will be treated like a street dog, Binu Chulliyil against AK Balan)
യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് ഭരിക്കുമെന്ന് എ.കെ. ബാലൻ അടുത്തിടെ പ്രസ്താവന നടത്തിയിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി.
നാട് മറക്കാൻ ആഗ്രഹിക്കുന്ന മാറാട് കലാപത്തെക്കുറിച്ച് വീണ്ടും ഓർമ്മിപ്പിച്ച് ബാലൻ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് ബിനു കുറ്റപ്പെടുത്തി. ജാതി-മത ചിന്തകൾക്ക് അപ്പുറം ഒരു സമൂഹം മുന്നോട്ട് പോകുമ്പോൾ ഭരണകൂടം തന്നെ വിഭജനത്തിന് ശ്രമിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
