

ബിഗ് ബോസ് ഹൗസിലെ വീക്കെൻഡ് എപ്പിസോഡിൽ പുറത്താവുക അക്ബറും ആര്യനുമെന്ന് അഭ്യൂഹം. നെവിൻ ഹൗസിൽ തുടരുമെന്നാണ് സൂചനകൾ. ബിഗ് ബോസ് വിന്നറാവാൻ പോലും സാധ്യതയുള്ള മത്സരാര്ഥിയാണ് ആര്യൻ. ആര്യൻ പുറത്തായാൽ ബിബി ഫിനാലെ ഡൈനാമിക്സ് വീണ്ടും മാറിമറിയും.
ഫൈനൽ ഫൈവിലേക്ക് ഒട്ടും സാധ്യതയില്ലാതിരുന്ന നൂറ ടിക്കറ്റ് ടു ഫിനാലെ വിജയിച്ചതാണ് വഴിത്തിരിവായത്. ആദ്യ ഫൈനലിസ്റ്റായി നൂറ സ്ഥാനം നേടിയതോടെ മറ്റ് നാല് സ്ഥാനങ്ങളിലേക്കാണ് സാധ്യതകളുണ്ടായിരുന്നത്. ഈ സ്ഥാനങ്ങളിൽ ഷാനവാസ്, അനുമോൾ, ആര്യൻ, അനീഷ് എന്നിവർ എത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, ആര്യനും അക്ബറും ഈ ആഴ്ച പുറത്തുപോയാൽ ആ സ്ഥാനത്തേക്ക് ആരൊക്കെ എത്തുമെന്നത് നിർണായകമാവും. അങ്ങനെയെങ്കിൽ നെവിൻ ആവും ടോപ്പ് ഫൈവിലെ അവസാന അംഗം. ഇതോടെ ജേതാവാരെന്നതിൽ വീണ്ടും മാറ്റങ്ങളുണ്ടാവും.
അതേസമയം, ആദിലയും ഷാനവാസും കഴിഞ്ഞ ആഴ്ച നോമിനേഷനിൽ ഉൾപ്പെടാതിരുന്നത് മറ്റൊരു വഴിത്തിരിവാണ്. ഇനി രണ്ട് ആഴ്ചയാണ് ബിബി ഹൗസിൽ അവശേഷിക്കുന്നത്. അതുകൊണ്ട് തന്നെ വരുന്ന ആഴ്ചയാവും മണി ബോക്സ്. ആരെങ്കിലും ഒരാൾ മണി ബോക്സ് എടുക്കണമെന്ന് ആദിലയും നൂറയും തമ്മിൽ ചർച്ച ചെയ്തിരുന്നു. നൂറ ഫൈനൽ ഫൈവിലെത്തിയതുകൊണ്ട് തന്നെ ആദില മണി ബോക്സ് എടുക്കാൻ സാധ്യതയുണ്ട്. നെവിനും മണി ബോക്സിൽ നോട്ടമുണ്ട്. ആര്യൻ പുറത്തായാൽ നെവിൻ പണപ്പെട്ടിയെടുത്താൽ ഫൈനൽ ഫൈവിലെ അവസാന സ്ഥാനക്കാരനായി അക്ബർ എത്താനും സാധ്യതയുമുണ്ട്. എന്നാൽ, ഇന്ന് അക്ബർ കൂടി പുറത്തായാൽ ഇതിലൊക്കെ വീണ്ടും മാറ്റങ്ങളുണ്ടാവും. ഇതോടെ നൂറയ്ക്കൊപ്പം ആദിലയും അവസാന അഞ്ച് സ്ഥാനങ്ങളിലെത്താൻ സാധ്യതയുണ്ട്.